പാമ്പാടി : കൂരോപ്പട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം കൂറുമാറി വോട്ട് ചെയ്ത് മുൻ ബിഡിജെഎസ് അംഗത്തിന് നൽകാനുള്ള നീക്കത്തിൽ കോൺഗ്രസ്സിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു.
കൂരോപ്പട പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണായിരുന്ന സന്ധ്യാ സുരേഷ് രാജി വെച്ചതിനെ തുടർന്ന് ആ സ്ഥാനം കോൺഗ്രസ് അംഗമായ ഒന്നാം വാർഡ് അംഗം സോജി ജോസഫിന് നൽകാൻ തയ്യാറാകാത്തതാണ് വിവാദമായിരി ക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത പന്ത്രണ്ടാം വാർഡ് അംഗം ആശാ ബിനുവിന് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം നൽകാനുള്ള ആലോചനകളാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
കോൺഗ്രസ് അംഗം നിലവിലുള്ളപ്പോൾ, മറ്റൊരു പാർട്ടിയിൽ നിന്ന് വിജയിച്ച അംഗത്തിന് പദവി നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
പന്ത്രണ്ടാം വാർഡ് കമ്മറ്റിയോടോ കോൺഗ്രസ് മണ്ഡലം കമ്മറ്റിയോടോ പോലും ആലോചിക്കാതെ മുൻ ബിഡി ജെഎസ്എസ് അംഗത്തിന് ചെയർമാൻ സ്ഥാനം നൽകുന്നത് ആത്മഹത്യാപരമാണെന്ന് നേതാക്കൾ പറയുന്നു.
വാർഡിലെ മുഴുവൻ പ്രവർത്തകരും ആശാ ബിനുവിനെ കോൺഗ്രസിൽ എടുക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എതിർപ്പ് അവഗണിച്ച് സ്റ്റാൻഡിംഗ കമ്മറ്റി ചെയർമാൻ സ്ഥാനം ആശാ ബിനുവിന് നൽകിയാൽ കോൺഗ്രസിൽ ശക്തമായ പൊട്ടിത്തെറിയാണ്ടാകുമെന്ന് ഉറപ്പാണ്.