കോഴിക്കോട് കോടതി മുറിയിൽ നാടകീയ രംഗങ്ങൾ: ഭർത്താവിൻ്റെ  കുത്തിന് പിടിച്ച് ഭാര്യ; സംഭവം ജഡ്ജി നോക്കിനിൽക്കെ

കോഴിക്കോട് : ജഡ്ജി നോക്കി നില്‍ക്കെ ഭർത്താവിന്‍റെ കഴുത്തിന് പിടിച്ച്‌ ഭാര്യ. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് ജെഎഫ്സിഎം മൂന്നാം കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വേറിട്ട് കഴിയുന്ന യുവതിയും ഭര്‍ത്താവും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയിരുന്നു.

കേസ് നടക്കുന്നതിനിടയില്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് യുവതി ബഹളം വയ്ക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് ഇടപെട്ട് ബഹളമുണ്ടാക്കരുതെന്ന് താക്കീത് ചെയ്‌തെങ്കിലും ഇത് കൂട്ടാക്കാതെ ഇവര്‍ വീണ്ടും പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ബഹളത്തിനിടയില്‍ ഭാര്യ ഭര്‍ത്താവിന്‍റെ കഴുത്തിന് പിടിക്കുകയായിരുന്നു.

കോടതി മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് മജിസ്‌ട്രേറ്റിന്‍റെ നിര്‍ദേശ പ്രകാരം കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അന്യായമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!