മാധ്യമപ്രവർത്തകൻ എം. ആർ സജേഷ് അന്തരിച്ചു

വയനാട് : മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻവിള വീട്ടിൽ എം. ആർ സജേഷ് (46) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ന്യൂസ് 18, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ്: എം. രവീന്ദ്രൻ പിള്ള
മാതാവ്: സി. എച് വസന്തകുമാരി

ഭാര്യ – ഷൈമി ഇ. പി. (മീഡിയ കോർഡിനേറ്റർ, നോളേജ് ഇക്കോണമി മിഷൻ), മകൾ- ഋതു ശങ്കരി.

സംസ്കാരം നാളെ  വയനാട്ടിലെ വീട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!