കണ്ണൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജ്.
കൊട്ടാര സദൃശ്യമായ രമ്യഹർമം നിർമിച്ചെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശത്തിനെതിരെയാണ് ജെയിൻ രംഗത്തെത്തിയത്. പതിമൂന്നര വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്നും മിച്ചം വെച്ച പണം കൊണ്ടാണ് താൻ വീട് നിർമിച്ചത് എന്നാണ് ജെയിൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
തന്റെ പണം കൊണ്ട് വീട് പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോൾ ലോൺ എടുത്താണ് നിർമാണം പൂർത്തിയാക്കിയത്. സ്വദേശത്തും വിദേശത്തും തനിക്ക് ഒരു രീതിയിലുമുള്ള ബിസിനസ് ഇല്ല. ഉണ്ടെന്ന് തെളിയിച്ചാൽ അത് ആരോപണം ഉന്നയിക്കുന്നവർക്ക് എഴുതിത്തരാമെന്നും ജെയിൻ പറയുന്നു.
