പൊളിച്ചടുക്കിയ പാമ്പാടി വില്ലേജ് ഓഫീസ് വിഷയം നിയമസഭയിൽ  ഉന്നയിച്ച് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം : രണ്ട് വർഷം മമ്പ് സ്മാർട്ട് ആക്കാൻ പൊളിച്ചടുക്കിയ പാമ്പാടി വില്ലേജ് ഓഫീസ് പുന: സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ട്  ചാണ്ടി ഉമ്മൻ എംഎൽഎ .

പാമ്പാടി വില്ലേജ്  ഓഫീസിൻ്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റിയിട്ട് രണ്ട് വർഷം കഴിഞ്ഞു. നിർമ്മാണത്തിന് ആരംഭം കുറിച്ചു ശിലയിട്ടു. പക്ഷേ, നിലവിൽ ഈ സ്ഥലം കാട് പിടിച്ച് കിടക്കുകയാണ്.   ശിലാഫലകം പാമ്പാടി കമ്യൂണിറ്റി ഹാളിലാണ് ഭദ്രമായി ഇരിക്കുന്നത്.
ഈ ശിലാഫലകം കണ്ടു കിട്ടിയതായും ചാണ്ടി ഉമ്മൻ സഭയിൽ പറഞ്ഞു .

പൊളിച്ചു മാറ്റുന്നതിന് മുമ്പത്തെ പാമ്പാടി വില്ലേജ് ഓഫീസ്

അതേ സമയം മണ്ണ് നീക്കം ചെയ്യുന്നതിലുള്ള സാങ്കേതിക പ്രശ്നമാണെന്ന മുടന്തൻ ന്യായമാണ് ഉത്തരമായി നൽകിയത്. ഇത് കൗതുകകരമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കൂടാതെ നിലവിൽ വില്ലേജ് ആഫീസ്
റീ ബിൽ ഇൻഷേറ്റീവ്
കേരളയിൽ ഉൾപ്പെടുത്തി പദ്ധതി മുന്നോട്ട് വച്ചങ്കിലും  അവർ ഈ കാര്യം തള്ളിക്കളഞ്ഞു ,തുടർന്ന് മുടന്തൻ ന്യായങ്ങൾ നിരത്തി പണി നീണ്ടുപോയി എന്നതാണ് യാഥാർത്ഥ്യം
ഇനി നിലവിലുള്ള സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് കെട്ടിടം പണി എന്ന് പൂർത്തിയാക്കും എന്നത് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!