അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജൻ

തിരുവനന്തപുരം  :  മഴ ശക്തമാകുമെന്ന തിനാൽ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജൻ ജില്ലാ കളക്ടർമാരുടെ യോഗത്തിൽ നിർദ്ദേശിച്ചു.

അവധി എടുത്തിട്ടുള്ളവർ ഈ ദിവസങ്ങളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വീതം ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്.

ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകൾക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!