മുട്ടം(ഇടുക്കി ) ; നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് കയറി. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ മൂന്നായി ഒടിഞ്ഞെങ്കിലും വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു.
ഇന്ന് രാവിലെയാണ് മ്രാലയ്ക്ക് സമീപം വളവിലാണ് അപകടം. വൈദ്യുതി തൂൺ ഒടിഞ്ഞതോടെ തൊടുപുഴ മേഖലയിൽ രണ്ട് മണിക്കൂറോളം നേരം വൈദ്യുതി ബന്ധം തകരാറിലായി.
മലപ്പുറത്ത് നിന്നും എത്തി വാഗമൺ കണ്ട് മടങ്ങുന്നതിനിയടെയാണ് അപകടം. അപകടം സമയം കുട്ടികൾ ഉൾപ്പടെ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം വൈദ്യുതി തൂൺ മാറ്റി സ്ഥാപിച്ചു.
