മത നിയമങ്ങൾക്ക് എതിര്; ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിന് വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്‌

വടകര :മത നിയമങ്ങൾ അനുസരിച്ച് വനിതാ ലീഗ് പ്രവർത്തകർ ഏത് തരത്തിൽ സന്തോഷം പ്രകടിപ്പിക്കണം എന്ന നിർദ്ദേശവുമായി മുസ്‌ലിം ലീഗ്.

കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദാണ് മുസ്‌ലിം സ്ത്രീകൾ ഏതു തരത്തിൽ സന്തോഷിക്കണം എന്ന നിർദ്ദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിന്റെ ശബ്ദ സന്ദേശം ഒരു മാദ്ധ്യമത്തിൽ കൂടെയാണ് പുറത്ത് വന്നത്.

“ഏഴാം തീയതി വെള്ളിയാഴ്ച നമ്മുടെ എം പി ഷാഫി പറമ്പിലിന് കൂത്തുപറമ്പ് നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റി പാനൂരിൽ ഗംഭീര സ്വീകരണ പരിപാടി ഒരുക്കിയിട്ടുണ്ട്.

“പ്രിയപ്പെട്ട സഹോദരിമാരോട് ഈ പരിപാടിയിൽ നിങ്ങളുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.എന്നാൽ ഈ റോഡ് ഷോയിലോ പ്രകടനത്തിലോ വനിതാ ലീഗിന്റെ പ്രവർത്തകർ പങ്കെടുക്കേണ്ടതില്ല. ഒരിക്കലും ആഘോഷപരമായ ആവേശത്തിമിർപ്പിന് അനുസരിച്ചുള്ള ഒരു പ്രതികരണത്തിലേക്ക് നമ്മുടെ മതപരമായ നിയന്ത്രണം നമ്മെ അനുവദിക്കുന്നില്ലെന്നതുകൊണ്ട് ആ പരിപാടികളിൽ നിങ്ങളുടെ പങ്കാളിത്തമുണ്ടാകണമെന്ന് പാർട്ടി ആവശ്യപ്പെടുന്നില്ല. മറിച്ച് ഈ പരിപാടിയിൽ നിങ്ങളുടെ സാന്നിദ്ധ്യമുണ്ടാകണം. നിങ്ങളുടെ അഭിവാദ്യം പ്രിയപ്പെട്ട നമ്മുടെ എംപിക്ക് സമർപ്പിക്കാനുള്ള അവസരവും ഉണ്ടാകും.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!