ബോട്ടിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റൽ പൊലീസ്

കണ്ണൂരില്‍ ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് ഇവരെ രക്ഷപെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മാഹിയിൽ നിന്നും 10 നോട്ടിക്കൽ മൈൽ അകലെയാണ് രക്ഷാപ്രവർത്തനം നടന്നത്.

നീലേശ്വരത്ത് നിന്ന് താനൂരേയ്ക്ക് പോവുകയായിരുന്നു ബോട്ടാണ് യന്ത്ര തകരാർ മൂലം കടലിൽ കുടുങ്ങിയത്.. മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ എന്നിവരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇരുവരെയും ചികിത്സയ്ക്കായി തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് പലപ്പോഴും കാറ്റ് വെല്ലുവിളിയായിരുന്നു.ആദ്യം ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റിങിന് ശ്രമിച്ചെങ്കിലും ശക്തമായ കാറ്റുള്ളതിനാൽ സാധിച്ചിരുന്നില്ല.റെസ്ക്യൂ ബോട്ടുകൾക്കും ഇവരുടെ സമീപം എത്താനായില്ല.തുടർന്ന് മത്സ്യബന്ധന ബോട്ടില്‍ പോയാണ് കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!