കോട്ടയം: ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഈ അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം. കഴിഞ്ഞ 74 വർഷമായി പെൺകുട്ടികൾ മാത്രമായിരുന്നു അസംപ്‌ഷൻ ഓട്ടോണമസ് കോളേജിൽ പഠിച്ചിരുന്നത്.
നാലു വർഷ യുജി പ്രോഗ്രാമിന്റെ ഭാഗമായിവരുന്ന മാറ്റങ്ങളെ ഉൾക്കൊകൊണ്ടാണ് കോ എഡ്യുക്കേഷനിലേക്ക് മാറാൻ സ്ഥാപനം തീരുമാനിച്ചത്.
19 യുജി കോഴ്സുകളും ഒന്‍പത് പിജി കോഴ്സുകളും 26 തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളുമാണ് അസംപ്ഷൻ കോളേജിലുള്ളത്.
തൊഴിലധിഷ്ഠിത കോഴ്സുകളുടെ സമയം ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ 5 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആ കോഴ്സുകളിൽ പ്രായഭേദമെന്യേ ആർക്കും പഠിക്കാവുന്നതാണ്.
നിലവിൽ 9.30 മുതൽ 3.30 വരെയാണു ക്ലാസ്. രണ്ട് മണിക്കുശേഷം വിദ്യാർഥികൾക്ക് പാർട്‌ടൈം ജോലിക്കുള്ള സൗകര്യമുണ്ടാകും. ജോലി ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾക്കും ചേരാം.
ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം
