തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശി മായ മുരളിയാണ് മരിച്ചത്.
ഇവര്‍ താമസിക്കുന്ന വാടകവീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് രഞ്ജിത്തിനെ കാണാനില്ലെന്ന് പരാതിയുണ്ട്.
സംഭവം കൊലപാതകമാണോ എന്ന് പരിശോധിക്കുകയാണ്. കാട്ടാക്കട ഡിവൈഎസ്പി ഉള്‍പ്പടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
