പത്ത് വർഷം കണ്ടത് വികസനത്തിന്റെ ട്രെയിലർ; ഇനിയാണ് സിനിമ; ഈ പുതുവർഷം കേരളത്തിന് വികസനത്തിന്റെ വർഷമെന്ന് പ്രധാനമന്ത്രി

തൃശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. വീണ്ടും വടക്കുംനാഥന്റെ മണ്ണിൽ എത്താൻ കഴിഞ്ഞലെ സന്തോഷം അദ്ദേഹം പങ്കുവച്ചു. വടക്കുംനാഥന്റെയും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിന്റെയും ഗുരുവായൂർ ക്ഷേത്രത്തിന്റെയും പാവനഭൂമിയെ നമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്തെ തന്റെ പ്രസംഗം ആരംഭിച്ചത്. തൃപ്രയാർ ക്ഷേത്രം ഭാരതത്തിലെ അയോദ്ധ്യയാണെന്ന് പറഞ്ഞ അദ്ദേഹം പുതുവർഷം കേരളത്തിന് വികസനത്തിന്റെ വർഷമാണെന്നും കൂട്ടിച്ചേർത്തു.

വടക്കുംനാഥന്റെയും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിന്റെയും ഗുരുവായൂർ ക്ഷേത്രത്തിന്റെയും പാവനഭൂമിയെ നമിക്കുന്നു. കുറച്ചു നാൾ മുൻപ് എനിക്ക് തൃപ്രയാർ ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും ദർശനം നടത്താനുള്ള സൗഭാഗ്യം ലഭിച്ചിരുന്നു. ഇപ്പോൾ ചൈത്ര നവരാത്രിയുടെ പുണ്യനാളിൽ ആലത്തൂരിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ കേരളത്തിൽ വിഷുവിന്റെ ആഘോഷം നടന്നുകൊണ്ടിരിക്കുകയാണ്. തൃശൂർ പൂരവും ആഘോഷിക്കാൻ പോകുകയാണ്. തൃപ്രയാർ ക്ഷേത്ര ദക്ഷിണ ഭാരതത്തിലെ അയോദ്ധ്യയായി വിശേഷിപ്പിക്കുന്നത്. ഇതെല്ലാം നമ്മെ മനസിലാക്കി തരുന്നത് ഈ കാലം പ്രത്യേകതയുള്ളതാണ് എന്നാണ്. വികസിത ഭാരതത്തിനായി പ്രതിജ്ഞയെടുക്കാൻ ഊർജം തരുന്നതാണ് ഈ സമയം’- പ്രധാനമന്ത്രി പറഞ്ഞു.

ഈ പുതിയ വർഷം വികസനത്തിന്റെ വർഷമായിരിക്കും. പുതിയ രാഷ്ട്രീയം തുടങ്ങുന്നതിന്റെ വർഷമായിരിക്കും. ഇത്തവണ പാർലമെന്റിലേക്ക് ശക്തമായ ശബ്ദം കേൾപ്പിക്കും. അതുകൊണ്ട് ഇന്ന് കേരളം പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരിക്കൽ കൂടി മോദി സർക്കാർ എന്നാണ്. കഴിഞ്ഞ പത്ത് വർഷം ഇന്ത്യ കണ്ടത് എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലർ മാത്രമാണ്. ഇനിയുള്ള വർഷങ്ങളിലാണ് വികസനത്തിന്റെ കുതിപ്പ് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!