ന്യൂഡൽഹി : ഇസ്രായേൽ – ഇറാൻ സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ യാത്ര പാടില്ലെന്നാണ് നിർദേശം.
നിലവിൽ ഇരു രാജ്യങ്ങളിലും തുടരുന്ന ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണമെന്നും സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും യാത്രകൾ ചുരുക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട് .
ഇറാൻ്റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ അതീവ ജാഗ്രതയിലാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇസ്രായേലിൻ്റെ തെക്കൻ മേഖലയോ വടക്കൻ മേഖലയോ ആക്രമിക്കപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ട്.
ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര അരുത്…ഇന്ത്യൻ പൗരന്മാർക്ക് നിർദേശം
