വടകരയില്‍ കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്; ഷാഫിക്ക് രണ്ട് അപരന്മാര്‍

കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍, വടകരയില്‍ മുന്‍മന്ത്രി ശൈലജയ്ക്ക് പുറമെ, ശൈലജ കെ കെ, ശൈലജ കെ, ശൈലജ പി എന്നിവരാണ് മത്സര രംഗത്തുള്ളത്.

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണനുമാണ്. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി രണ്ട് ഷാഫിമാരും രംഗത്തുണ്ട്. ഷാഫി, ഷാഫി ടിപി എന്നിവരാണ് മത്സരരംഗത്തുള്ളത്. അപരന്മാരായ ഷാഫിമാരും ശൈലജമാരും വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്. അതിനു ശേഷമേ ഏതൊക്കെ സ്ഥാനാര്‍ത്ഥികള്‍ അവശേഷിക്കുമെന്നതിന്റെ അന്തിമ ചിത്രം വ്യക്തമാകൂ. ഏപ്രില്‍ 26 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!