രാജ്യം റെക്കോർഡ് ചൂടിലേക്ക്

ന്യൂദൽഹി: ഈ വർഷം രാജ്യത്തെ  ഏറ്റവും ഉയർന്ന ചൂട്  ഇന്നലെ ആന്ധ്രപ്രദേശിലെ അനന്തപൂരിൽ (43.3°c) രേഖപ്പെടുത്തി.

കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്  ഇന്നലെ  പാലക്കാട്ട് (40.7°C)  രേഖപ്പെടുത്തി.

ഈ വർഷം മാർച്ച്‌ 30 ന് പാലക്കാട്ട്  രേഖപ്പെടുത്തിയ 40.4°c ന്റെ റെക്കോർഡാണ് ഇന്നലെ മറികടന്നത്.

കഴിഞ്ഞ വർഷം സംസ്ഥാനത്തെ  ഉയർന്ന ചൂട് പാലക്കാട്ട് തന്നെ  രേഖപ്പെടുത്തിയ 40.1°c ആയിരുന്നു.

ഇന്നലെ കേരളത്തിലെ മറ്റു കേന്ദ്രങ്ങളിലെ ഉയർന്ന താപനില. പുനലൂർ (39.8), കണ്ണൂർ വിമാനത്താവളം (37.7) കോഴിക്കോട് (37).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!