മണിപ്പൂരിൽ വീണ്ടും സംഘർഷം;  വെടിവെപ്പും ബോംബേറും

മണിപ്പൂർ – അസം അതിർത്തിയിൽ അക്രമം. ബോംബേറും വെടിവെയ്പ്പുമുണ്ടായെന്ന് പൊലീസ്. മണിപ്പൂരിലെ ജിരിബാം ജില്ലയുടെയും അസമിലെ കച്ചാർ ജില്ലയുടെയും അതിർത്തിയിലാണ് അക്രമമുണ്ടായത്.ഏകപക്ഷീയമായ വെടിവെപ്പും ബോംബേറുമായിരു ന്നെന്നാണ് പൊലീസ് പറയുന്നത്.

വാഹനങ്ങളിലെത്തിയ അക്രമികൾ കടകൾക്ക് നേരെ വെടിയുതിർക്കുകയും ബോംബെറിയുകയുമായിരുന്നു. ആക്രമണത്തിൽ ഒരു ഹാർഡ് വെയർ കട ഉൾപ്പെടെ മൂന്ന് കടകൾക്ക് സാരമായ കേടുപാടുകൾ പറ്റി. ആക്രമണത്തിൽ ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കട ഉടമ ഹവോബാം ബുധി പറയുന്നു.

അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!