ഇന്നത്തെ ജീവിത രീതിയിൽ നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കുടവയര്‍. ശരീരത്തിന് അധികം വണ്ണമില്ലെങ്കിലും വയര്‍ ചാടുന്നത് പലരെയും അലട്ടുന്നുണ്ട്.
അത്തരത്തില്‍ വിഷമിക്കുന്നവര്‍ പതിവായി ക്യാരറ്റ് ജ്യൂസ് ഒന്ന് കുടിച്ചുനോക്കു.
ആരോഗ്യത്തിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് കാരറ്റ്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും യുവത്വം നല്‍കാനും സഹായിക്കുന്നു.
ക്യാരറ്റില്‍ കലോറി കുറവാണ്. അതുകൊണ്ട് തന്നെ ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ ദിവസവും ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം . മധുരം ചേര്‍ക്കാതെ വേണം ജ്യൂസ് തയാറാക്കാൻ. കൂടാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും.