റഷ്യൻ മനുഷ്യക്കടത്ത്: തിരുവനന്തപുരത്ത് നിന്ന് ഇരുപതോളം യുവാക്കൾ അകപ്പെട്ടതായി സൂചന




ന്യൂഡൽഹി : റഷ്യൽ മനുഷ്യക്കടത്തിൽ തിരുവനന്തപുരം തീരദേശ മേഖലകളിൽ നിന്ന് ഇരുപതോളം യുവാക്കൾ അകപ്പെട്ടതായി സൂചന.

അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീര മേഖലകളിലെ ഇരുപതോളം യുവാക്കളാണ് മനുഷ്യക്കടത്തിന് ഇരയായിരിക്കുന്നത് . ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് യുവാക്കളെ റഷ്യയിലേക്ക് എത്തിച്ചിരിക്കുന്നത് . സാമൂഹിക മാധ്യമങ്ങൾ വഴി ജോലി വാഗ്ദാനം ചെയ്താണ് റഷ്യയിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നിരിക്കുന്നത്.

ഡൽഹിയിൽ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടും ഷാർജ വഴിയുമാണ് യുവാക്കൾ റഷ്യയിൽ എത്തിയത്. കുടുങ്ങി കിടക്കുന്ന യുവാക്കളെ തിരിച്ചെത്തിക്കാൻ ഇന്റർപോളുമായി ചേർന്ന് കേന്ദ്രസർക്കാർ നടപടി തുടങ്ങി.

നേരത്തെ, അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കൾ മനുഷ്യക്കടത്തിനിരയായി റഷ്യൻ യുദ്ധ മേഖലയിൽ അകപ്പെട്ടിട്ടുണ്ടെന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് കൂടുതൽ യുവാക്കൾ മനുഷ്യകടത്തിൽ അകപെട്ടതായി വിവരം ലഭിച്ചത് . കുടുങ്ങി കിടക്കുന്ന ഇവരെ ഉടൻതന്നെ തിരികെ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!