കഴിഞ്ഞ വര്‍ഷം മരണപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരന് ട്രാന്‍സ്ഫര്‍ ഓർഡർ !!!

തിരുവനന്തപുരം :  കഴിഞ്ഞ വര്‍ഷം മരണപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരന് ട്രാന്‍സ്ഫര്‍ ഓർഡർ.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31ന് മരണപ്പെട്ട ഇ.ജി.മധു എന്ന ഇന്‍സ്‌പെക്ടര്‍ വിഭാഗം ജീവനക്കാരനെയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) ഇറക്കിയ ഉത്തരവിലാണ് പിഴവ് കണ്ടെത്തിയത്. ട്രാന്‍സ്ഫര്‍ ഉത്തരവ് ഇറങ്ങിയത് ഈ മാസം ഏഴിനാണ്.

ഡിസംബര്‍ 31ന് അന്തരിച്ച ജീവനക്കാരന് സ്ഥലംമാറ്റം നല്‍കിയ സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് കെഎസ്ആര്‍ടിസി.

ഡിസംബര്‍ 31 ന് അന്തരിച്ച കട്ടപ്പനയിലെ ജീവനക്കാരനാണ് മാര്‍ച്ച് ഏഴിന് കെഎസ്ആര്‍ടിസി സ്ഥലംമാറ്റം അനുവദിച്ചത് !!!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!