കോഴിക്കോട്: ചരിത്രകാരന്‍ ദളിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു. 94 വയസായിരുന്നു. പുന്നപ്ര- വയലാര്‍ സമരം, വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംമ്പരം, നിവര്‍ത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍ തുടങ്ങിയ, ആധുനിക കേരള ചരിത്രത്തെ ദളിത് പക്ഷത്തുനിന്ന് പുനര്‍വായന നടത്തിയ ചരിത്രകാരനാണ് അദ്ദേഹം. കീഴാള ചരിത്ര പഠനം എന്ന ചരിത്ര ശാഖക്ക് കേരളത്തില്‍ വലിയ സംഭാവന നല്‍കിയ വ്യക്തിയാണ്.
സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. ദളിത് പ്രശ്‌നങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു അദേഹത്തിന്റെ രചനകള്‍.
ദളിത് പഠനങ്ങള്‍ക്കും ദലിത്ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച്, ദലിത് നേതാവ് കല്ലറ സുകുമാരനാണ് എന്‍ കെ ജോസിന് ദളിത് ബന്ധു എന്ന പേരു നല്‍കിയത്. പിന്നീട് അത് തന്റെ തൂലികാനാമമായി ജോസ് സ്വീകരിച്ചു.
