കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ടി എം മനോഹരന്‍ അന്തരിച്ചു

കൊച്ചി: കെഎസ്ഇബി മുന്‍ ചെയര്‍മാനും സംസ്ഥാന വനംവകുപ്പ് മേധാവിയുമായിരുന്ന ടി എം മനോഹരന്‍(71) അന്തരിച്ചു. കൊച്ചി കളമശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

1976 ബാച്ചിലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന മനോഹരന്‍ 2001 മുതല്‍ 2007 വരെയും 2011 മുതല്‍ 2012 വരെയും രണ്ടുവട്ടമായി ഏഴുവര്‍ഷം വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്നു. 2013 മുതല്‍ 2017 വരെ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അധ്യക്ഷന്‍ സ്ഥാനവും വഹിച്ചു.

രാജ്യത്ത് ഏറ്റവും അധികകാലം വൈദ്യുതബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന വ്യക്തിയാണ് മനോഹരന്‍. എകെ ആന്റണി, ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദന്‍ എന്നീ മന്ത്രിസഭകളുടെ കാലത്ത് ബോര്‍ഡ് ചെയര്‍മാനായിരുന്നു. തൃശ്ശൂര്‍ പെരിഞ്ഞനം സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!