സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

കോട്ടയം : സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.

തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ തങ്കരാജ് ആണ് മരിച്ചത്.

ക്രിസ്മസ് തലേന്നാണ് കോട്ടയം എം.സി റോഡിൽ നാട്ടകം കോളേജ് ജംഗ്ഷന് സമീപം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്.

കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ സിദ്ധാർത്ഥ് പ്രഭു നാട്ടുകാരുമായി വാക്ക് തർക്കവും, കയ്യാങ്കളിയുമുണ്ടായി.
തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടിച്ചു കെട്ടിയതും വാർത്തയായിരുന്നു.

അപകടത്തിൽപ്പെട്ട കാൽനട യാത്രക്കാരനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു, ഇപ്പോൾ ചികിത്സയിൽ കഴിയുന്നതിനിടെ എട്ടാം ദിവസം ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം പൊലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!