ഭാര്യ വീട്ടുകാരെ കാണാൻ പാക് പൗരൻ കേരളത്തിൽ; നാളെ പുതുപ്പള്ളിയിൽ എത്തും


കോട്ടയം: കേരളത്തിൽ നിർമ്മിച്ച വീട് സന്ദർശിക്കാനൊരുങ്ങി പാക് പൗരൻ. ഭാര്യയുടെ സ്വദേശമായ പുതുപ്പള്ളിയിലാണ് പാകിസ്ഥാൻ പൗരനായ തൈമൂർ താരിഖ് എത്തുന്നത്. നാളെയാണ് തൈമൂർ താരിഖും ഭാര്യ ശ്രീജയും എത്തുന്നത്.

ഷാർജയിൽ വ്യവസായിയാണ് പാകിസ്ഥാൻ സ്വദേശിയായ താരിഖ്. ഇത് രണ്ടാം തവണയാണ് തൈമർ താരിഖ് കേരളത്തിലെത്തുന്നത്. കഴിഞ്ഞ വർഷത്തെ ഓണത്തിനായിരുന്നു തൈമൂർ ആദ്യമായി കേരളത്തിലേക്ക് വന്നത്. കഴിഞ്ഞ ഓണത്തിന് ഭാര്യ വീട്ടുകാരെ കാണുന്നതിനും കേരളത്തിൽ ഭാര്യയും തൈമൂറും ചേർന്ന് വെച്ച വീട് കാണാനുമായിരുന്നു കേരളത്തിലേക്ക് വന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് കാരണം പുതുപ്പള്ളിയിലേക്ക് എത്താൻ കഴിഞ്ഞില്ല.

ഒടുവിൽ കൊടുങ്ങല്ലൂരിൽ ഭാര്യയുമൊത്ത് താമസിച്ചതിന് ശേഷം തിരികെ മടങ്ങുകയായിരുന്നു. നീണ്ട വിസ നടപടി പൂർത്തിയാക്കിയാണ് താരിഖ് വീണ്ടും കേരളത്തിലെത്തുന്നത്.

സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരിഖും ഭാര്യ ശ്രീജ ഗോപാലും പ്രണയത്തിലായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018ലായിരുന്നു ഇരുവരുടെയും വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!