ബെംഗളൂരു: സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നുവീണ് ഗുരുതര പരിക്കേറ്റ മലയാളി ബാലികയുടെ ആരോഗ്യനില ഇനിയും മെച്ചപ്പെട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
കോട്ടയം ജില്ലയിലെ മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ നാല് വയസുകാരിയായ മകൾ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബെംഗളൂരുവിലെ സ്കൂളിലാണ് ദാരുണ സംഭവമുണ്ടായത്.
ചെല്ലക്കരയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് കുട്ടി വീഴുകയായിരുന്നു. ആശുപത്രിയിൽ വെൻ്റിലേറ്ററിൻ്റെ സഹായത്താലാണ് കുട്ടി കഴിയുന്നത്.
സ്കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തി. സ്കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
