പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ബിജെപി -, എൽഡിഎഫ് നേർക്കുനേർ പോരാട്ടത്തിന് കളമൊരുങ്ങി. U .D .F സ്ഥാനാർത്ഥി രമണി മത്തായിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതോടെയാണ് മത്സര ചിത്രം മാറിയത്.
ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി ഷീല ചന്ദ്രനും സിപിഎം സ്ഥാനാർത്ഥിയായി രജനിയും ആണ് മത്സരിക്കുന്നത്.
കോൺഗ്രസ് സ്ഥാനാർത്ഥി ആയി പത്രിക നൽകിയ രമണി മത്തായി മുൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിൻ്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരുന്നില്ല. ഇതാണ് പത്രിക തള്ളാൻ കാരണം. ഇവർക്ക് ഡമ്മി സ്ഥാനാർത്ഥിയെയും നിർത്തിയിരുന്നില്ല.
