തദ്ദേശ തിരഞ്ഞെടുപ്പിൽ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥിയെ മാറ്റി.. ആലപ്പുഴ സിപിഎമ്മിൽ കൂട്ട രാജി

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥിയെ മാറ്റിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ സിപിഎമ്മിൽ രാജി.

ആലപ്പുഴ കണിച്ചകുളങ്ങര ചെത്തി ബ്രാഞ്ചിൽ നിന്ന് മൂന്ന് സിപിഎം എൽസി മെമ്പർമാർ രാജി കത്ത് നൽകി. അഞ്ചാം വാർഡ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രാജി.

മാരാരിക്കുളം വടക്ക് മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൽസി സെക്രട്ടറിയുമായിരുന്ന എം എസ് അനിൽകുമാർ, അനീഷ് വേരിയത്ത്, എവി ദിനേഷൻ എന്നിവരാണ് രാജി നൽകിയത്.

വാർഡ്, പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ച സ്ഥാനാർത്ഥിയുമായി ഒരു ഘട്ട പ്രചരണം നടത്തി. ഈ സ്ഥാനാർത്ഥിയെ ലോക്കൽ കമ്മിറ്റിയും അംഗീകരിച്ചു. പിന്നീട് സ്ഥാനാർത്ഥിയെ മാറ്റി. ഇതാണ് രാജിയ്ക്ക് കാരണം. എസ്എൻഡിപിക്ക് വേണ്ടിയാണ് സ്ഥാനാർത്ഥിയെ മാറ്റിയത് എന്നാണ് ഉയരുന്ന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!