കൊട്ടാരക്കരയിൽ മയക്കുമരുന്നും കഞ്ചാവും കാറിൽ കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശി അഹ്‌നാസ് അനസ്, നെയ്യാറ്റിൻകര കരിങ്കുളം സ്വദേശി അഹമ്മദ് ഷബിൻ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 4.14 ഗ്രാം മെത്താംഫിറ്റാമിനും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൊട്ടാരക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബു പ്രസാദ്.കെ.ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) അരുൺ.യു, സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതിഷ്, മനീഷ്, അജിത്ത്, ഹരിജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബീൻ എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
