ന്യൂഡൽഹി : കോൺഗ്രസിന് അനുവദിച്ച പാർലമെന്‍ററി വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് മുതിർന്ന കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ തുടരും.
അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ വീണ്ടും നിർദ്ദേശിച്ച് സോണിയ ഗാന്ധി സ്പീക്കർക്ക് കത്ത് നൽകി. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂരിനെ കോൺഗ്രസ് നിയോഗിച്ചത്.
ഉപഭോക്തൃകാര്യ – ഭക്ഷ്യ – പൊതുവിതരണ കമ്മറ്റി അധ്യക്ഷയായി ഡിഎംകെ എംപി കനിമൊഴിയും തുടരും.
