പോർട്ട്ഫോളിയോ 2024′; ജനുവരി 24 മുതൽ, ബ്രോഷർ പ്രകാശനം ചെയ്ത് മോഹൻലാൽ


കൊച്ചി : കൊച്ചി ഫോട്ടോ ജേണലിസ്‌റ്റ്‌സ്‌ ഫോറം സംഘടിപ്പിക്കുന്ന 26ാമത്‌ ഫോട്ടോ പ്രദർശനം ‘പോർട്ട്‌ഫോളിയോ 2024’ ന്റെ ബ്രോഷർ നടൻ മോഹൻലാൽ പ്രകാശനം ചെയ്‌തു.

ട്രാവൻകൂർ കോർട്ട്‌ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ മനു വിശ്വനാഥ്, ട്രഷറർ മനു ഷെല്ലി, ജോയിന്റ് കൺവീനർ വി ശിവറാം, ബ്രില്യൻ ചാൾസ്, ബൈജു കൊടുവള്ളി, സിദ്ദിഖുൾ അക്ബർ, മനു ജോഷ്വാൻ എന്നിവർ ചടങ്ങിൽപങ്കെടുത്തു.

ജനുവരി 24 മുതൽ 26 വരെ ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിലാണ്‌ പ്രദർശനം നടക്കുന്നത്. കൊച്ചിയിലെ വിവിധ പത്ര മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന 33 ഫോട്ടോഗ്രാഫർമാർ 2022 ജനുവരി മുതൽ 2023 ഡിസംബർ വരെ പകർത്തിയ അറുപത്തിയഞ്ചോളം ചിത്രങ്ങളാണ്‌ പ്രദർശനത്തിലുള്ളത്‌.

കൊച്ചിയിലെ ന്യൂസ്‌ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്‌മയാണ് കൊച്ചി ഫോട്ടോ ജേണലിസ്‌റ്റ്‌സ്‌ ഫോറം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!