കുമരകം : രാഷ്ട്രപതിയിൽ നിന്ന് ഫാൽക്കെ അവാർഡ് സ്വീകരിച്ച് ഇന്ദ്രപ്രസ്ഥത്തിൽ നിന്നും മടങ്ങിയെത്തിയ മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ ഷൂട്ടിങ് തിരക്കിലേക്ക്.
കൊച്ചിയിൽ നിന്ന് ഇന്നലെ മോഹൻലാലും സംഘവും കുമരകത്തെത്തി. കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ ദൃശ്യം മൂന്നിന്റെ ഷൂട്ടിങ്ങിനായിട്ടാണ് മലയാളത്തിന്റെ പ്രിയ താരം വന്നത്. രാവിലെ പതിനൊന്നരയോടെ എത്തിയ മോഹൻലാലിനെ റിസോർട്ട് ജി.എം സോബി ജോർജ്ജും, ഡി.ജിഎം മനോജ് കുമാറും ഒപ്പം റിസോർട്ട് സ്റ്റാഫുകളും ചേർന്ന് സ്വീകരിച്ചു.
മോഹൻലാലിനൊപ്പം ചിത്രത്തിന്റെ സംവിധായകനായ ജിത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സഹതാരങ്ങളായ മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, അഡ്വ. ശാന്തി തുടങ്ങിയവരും എത്തിയിരുന്നു.
ഇവിടുത്തെ ഷൂട്ടിങ്ങിനു ശേഷം വൈകുന്നേരത്തോടെ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്ന തൊടുപുഴയിലേക്ക് അദ്ദേഹം പോയി.
