ആലപ്പുഴ : ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെട്ട ജീവനക്കാരന് ചികിത്സാ സഹായം ഒരുക്കാതെ ഉന്നത ഉദ്യോഗസ്ഥർ. ബോട്ടിലെ ഡ്യൂട്ടിക്കിടെ കൈവരലിന് ആഴത്തിലുള്ള മുറിവ് പറ്റിയ സ്രാങ്ക് റ്റി എസ് രതീഷിനാണ് ഈ ദുരനുഭവം ഉണ്ടായത്.
സംസ്ഥാന ജല ഗതാഗത വകുപ്പ് കാവാലം സ്റ്റേഷനിലെ A 83 നമ്പർ ബോട്ടിലെ ഡ്യൂട്ടി സ്രാങ്ക് ആയിരുന്നു രതീഷ് റ്റി എസ് . കാവാലത്ത് നിന്നു സർവ്വീസ് പുറപ്പെട്ട് ആലപ്പുഴയിലേയ്ക്ക് പോകുംവഴി മംഗലശ്ശേരി ജെട്ടിയിൽ ബോട്ട് അടുക്കുന്ന സമയം ശക്തമായ കാറ്റ് വീശി. ഈ സമയം ചുക്കായ കൂട്ടിലെ ഒരു ജനൽ പാളി ശക്തമായി സ്രാങ്ക് രതീഷിന്റെ കൈയിൽ വന്നടിച്ചതിനെ തുടർന്നു വിരലിനു ആഴത്തില്ലുള്ള മുറിവുണ്ടായി.
തുടർന്നു ഡ്യൂട്ടിയില്ലുണ്ടായിരുന്ന ഒരു ലാസ്ക്കറുടെ സഹായത്തിൽ സ്രാങ്ക് രതീഷിനെ ആലപ്പുഴ ജെട്ടിയിൽ എത്തിച്ചു. രതീഷിന് പരിക്കേറ്റത് മേൽ ഉദ്ധ്യേഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിട്ടും ചികിത്സാസഹായം ഒരുക്കാൻ ആരും വന്നില്ല. തുടർന്ന് രതീഷ് ഒറ്റയ്ക്ക് ഓട്ടോറിക്ഷയിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രതീഷിന്റെ വിരല്ലിനു മൂന്നു സ്റ്റിച്ച് ഉണ്ട്. സംഭവം ജല ഗതാഗത വകുപ്പ് ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
ഡ്യൂട്ടിയ്ക്കിടയിൽ അപകടത്തിൽപ്പെട്ട സ്രാങ്കിനു സഹായം ഒരുക്കാഞ്ഞത് പ്രതിഷേധാർഹവും കീഴ്ജീവനക്കാരോടു ള്ള വേർതിരിവുമാണെന്നു സ്രാങ്ക് അസോസിയേഷൻ പ്രതിക്ഷേധ യോഗം അഭിപ്രായപ്പെട്ടു.
സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്റ് സരീഷ് എൻ കെ അദ്ധ്യക്ഷത വഹിച്ച പ്രതിക്ഷേധ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം സി മധുക്കുട്ടൻ, സംസ്ഥാന സെക്രട്ടറിമാരായ സി എൻ ഓമനക്കുട്ടൻ, രക്ഷാധിക്കാരി അനൂപ് ഏറ്റുമാനൂർ കെ ആർ വച മറ്റ് സമിതി അംഗങ്ങളായ രാജ്കുമാർ പ്രസാദ് കട്ടക്കുഴി, സാനു , ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.
ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെട്ട ബോട്ട് സ്രാങ്കിനു ചികിത്സ സഹായത്തിന് അവസരം ഒരുക്കാഞ്ഞതിൽ പ്രതിഷേധം ശക്തമാക്കാനാണ് സ്രാങ്ക് അസോസിയേഷൻ്റെ തീരുമാനം
