ഇടുക്കി: തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സർക്കാർ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി.
ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് പശുക്കളെ കൈമാറിയത്. ഇൻഷുറൻസ് പരിരക്ഷയോടെ മാട്ടുപ്പെട്ടി കെ.എൽ.ഡി ബോർഡിൽ നിന്നെത്തിച്ച അഞ്ച് പശുക്കളെയാണ് കുട്ടിക്കർഷകർക്ക് നൽകിയത്.
ഒരു മാസത്തെ കാലിത്തീറ്റയും നൽകിയിട്ടുണ്ട്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും 13 പശുക്കൾ ചത്തത്.
കുട്ടിക്കർഷകർക്ക് ആശ്വാസം… സർക്കാർ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി…
