കൊല്ലം : കേരള റിപ്പോട്ടേഴ്സസ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഫൈനാൻസ് സൊസൈറ്റി ഹാളിൽ (ഫാസ് കൊല്ലം) സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം മുൻ എം.എൽ.എയും യു.ടി.യു.സി ദേശീയ പ്രസിഡന്റുമായ എ.എ അസ്സീസ് ഉത്ഘാടനം ചെയ്തു. കെ.ആർ.എം.യു.ജില്ലാ പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിന്ദുകൃഷ്ണ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് മനു ഭാരത് (ന്യൂസ് 18 കേരള) മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷാനവാസ് കുളത്തൂപ്പുഴ, സി.സന്തോഷ് കുമാർ മുളങ്കാടകം, ഫിലിപ്പ് മേമഠത്തിൽ, ലത്തീഫ് മാമൂട്, രാജേഷ് വി.പിള്ള, എസ്.വി.അഖിൽ എന്നിവർ പ്രസംഗിച്ചു.
യുവ മജീഷ്യൻ ശരത്ത് അവതരിപ്പിച്ച ഇന്ദ്രജാല പ്രകടനവും ചടങ്ങിന് കൊഴുപ്പ് കൂട്ടി. എം.മോഹനൻ പിള്ള സ്വാതന്ത്ര്യ ദിനാഘോഷ സത്യവാചകം മാധ്യമ പ്രവർത്തകർക്ക് ചൊല്ലിക്കൊടുത്തു.
