മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ… 78 വയസുളള മത്സ്യതൊഴിലാളിയുടെ കാലിന്റെ ഒരുഭാഗം നഷ്ടപ്പെട്ടു

മുംബൈ : മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിയപ്പെടുന്ന വിബ്രിയോ വള്‍നിഫിക്കസ് അണുബാധമൂലം മുംബൈയില്‍ 78 വയസുകാരനായ മത്സ്യ തൊഴിലാളിയുടെ ഇടതുകാലിന്റെ ഒരുഭാഗം നഷ്ടപ്പെട്ടു.

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ്.ചൂടുള്ള കടല്‍വെളളത്തിലാണ് ഈ ബാക്ടീരിയ കാണപ്പെടുന്നത്. മാരകമായ അണുബാധ യ്ക്ക് കാരണമാകുന്ന ഒരുതരം ബാക്ടീരിയ യാണ് ഇത്. ഇന്ത്യയില്‍ ഇതിന് മുന്‍പും വളരെ അപൂര്‍വ്വമായി വിബ്രിയോ വള്‍ണിഫിക്കസ് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മരണത്തോടടുത്ത അവസ്ഥയിലാണ് മത്സ്യതൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചത്. അഡ്മിറ്റ് ചെയ്യുമ്പോള്‍ ഇടതുകാലില്‍ ഗുരുതരമായ മുറിവ് ഉണ്ടായിരുന്നുവെന്നും അണുബാധ പടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും രക്തസമ്മര്‍ദ്ദം കുറവായിരുന്നുവെ ന്നും മുംബൈ വോക്കാര്‍ഡ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയും മത്സ്യതൊഴിലാളിയെ ചികിത്സിച്ച സംഘത്തിലെ അംഗവുമായ ഡോ. ഗുഞ്ചന്‍ ചഞ്ചലാനി പറഞ്ഞു.

ഏഴ് ദിവസം ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്ന രോഗിയുടെ മുറിവേറ്റ കാല്‍ സുഖപ്പെടുത്തുന്നതിനായി ഇടതുകാലിന്റെ ഒരുഭാഗം മുറിച്ച് മാറ്റേണ്ടതായി വന്നു. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗി ആശുപത്രി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!