തിരുവനന്തപുരം: ലോകത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യ – ചൈന ബന്ധത്തിന്‍ വലിയ പ്രാധാന്യമുണ്ടെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകനും ഇന്ത്യന്‍ മുന്‍ നയതന്ത്രജ്ഞനുമായ എം കെ ഭദ്രകുമാര്‍. ഇന്ത്യയില്‍ ചൈന വിരുദ്ധ വികാരം വളര്‍ത്തിയതില്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസിന് വലിയ പങ്കുണ്ട്. ഇന്ത്യ – ചൈന ബന്ധം ശക്തമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും ഭദ്രകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും ചൈന വിരുദ്ധ മനോഭാവം വളര്‍ത്തിയിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലും അദ്ദേഹം ചൈനീസ് നിക്ഷേപത്തെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി പദവിയില്‍ മൂന്നാം തവണയും തുടരുന്ന മോദിക്ക് ഇന്ത്യ ചൈന ബന്ധത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും ഭദ്രകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച് വന്ന പല നിലപാടുകളും ഇന്ത്യ ചൈന ബന്ധത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. കശ്മീര്‍ പോലെ കോണ്‍ഗ്രസിന്റെ കാലത്ത് രൂപം കൊണ്ട് പ്രശ്മാണ്. ചൈന വിരുദ്ധ നരേറ്റീവുകള്‍ക്ക് തുടക്കമിട്ടത് കോണ്‍ഗ്രസ് ആണ് ചൈനയുമായും. ഇതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിമര്‍ശനങ്ങളും. വിഷയത്തില്‍ രാഷ്ട്രീയ എതിര്‍പ്പുകള്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് തുടങ്ങും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിര്‍ക്കാനുള്ള വിഷയമാക്കി ഇതിനെ മാറ്റുമെന്നും അദ്ദേഹം പറയുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരാണ് ചൈനാ വിരുദ്ധ വാദങ്ങള്‍ രാജ്യത്ത് വളര്‍ത്തിയത്. അന്ന് രാജ്യമെന്ന നിലയില്‍ ഇന്ത്യ ശക്തമല്ലായിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ കൃത്യമായ ഒരു അതിര്‍ത്തി നിലവില്ലാത്തതാണ് ഈ മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് കാരണം. തുടര്‍ച്ചയായി രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍കളുടെ കാലത്ത് അതിര്‍ത്തി ചര്‍ച്ചകള്‍ സജീവമാക്കി. പക്ഷേ വിശാലമായ പ്രദേശങ്ങളെ കാര്യമായി പരിഗണിക്കാന്‍ അവര്‍ക്ക് ആയില്ല. ‘പുല്ല് പോലും വളരാത്ത പ്രദേശങ്ങള്‍’ എന്നാണ് ഒരിക്കല്‍ ഈ മേഖലയെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത് എന്നും ഭദ്രകുമാര്‍ പറയുന്നു.
എന്നാല്‍, ഇപ്പോള്‍ സാഹചര്യങ്ങള്‍ ഏറെ മാറിയെന്നും ഭദ്രകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് 2014 ല്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. മോദിയുടെ ചൈന സന്ദര്‍ശനങ്ങള്‍ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയുമായി നല്ല ബന്ധം പുലര്‍ത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അത് യാഥാര്‍ഥ്യമായാല്‍ സാഹചര്യങ്ങള്‍ മാറും. ചൈനയ്ക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ലോകശക്തിയായി ഇന്ത്യ വളരുമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യ – ചൈന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെ വിട്ടുവീഴ്ചകള്‍ എന്ന പേരില്‍ പ്രതിപക്ഷം വിമര്‍ശിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം നീക്കത്തെ ആര്‍എസ്എസ് എതിര്‍ക്കാന്‍ സാധ്യതയില്ല. ആര്‍എസ്എസ് മുന്നോട്ട് വയ്ക്കുന്നത് ദേശീയതയാണ് ചൈന വിഷയത്തില്‍ മതം ഉള്‍പ്പെടുന്നില്ല. ഇത് ആര്‍എസ്എസിന്റെ നിലപാടുകളെ സ്വാധീനിക്കും. ഇന്ത്യ ചൈന പ്രശ്ങ്ങള്‍ക്കുള്ള പരിഹാരം എന്നത് ആത്യന്തികമായി രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിഷയമാണെന്നും ഭദ്രകുമാര്‍ പറയുന്നു.
Summary
PM Narendra Modi can settle the Indo-China issue says Retired Indian diplomat M K Bhadrakumar.
