തിരുവനന്തപുരം: സർവ്വകലാശാലയിലെ എംബിഎ മൂന്നാംസെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിൽ ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണെന്ന് ഉത്തര കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകൻ.
തന്റെ വീഴ്ച കൃത്യമായി സർവ്വകലാശാലയെ അറിയിച്ചിരുന്നുവെന്നും എന്നാൽ നടപടിയെടുക്കുന്നതിൽ സർവ്വകലാശാലയ്ക്ക് വീഴ്ച സംഭവിച്ചെന്നും അധ്യാപകൻ പറഞ്ഞു.
