കോട്ടയം ::കിടങ്ങൂർ
ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി.
ബിജെപി അംഗമായിരുന്ന ഒമ്പതാം വാര്‍ഡ് പ്രതിനിധി പി ജി വിജയന്‍ എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്.
നേരത്തേ ബി ജെ പി പിന്തുണയിൽ -യു ഡി എഫ് കൂട്ടുകെട്ടിലുണ്ടായിരുന്ന ഭരണമാണ് അവിശ്വാസം പാസായതോടെ നഷ്ടപ്പെട്ടത്.
ഇതോടെ യു ഡി എഫ് അംഗം തോമസ് മാളിയേക്കലിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള നീക്കമാണിതെന്ന് എൽഡ്എഫ് കൺവീനർ അശോക് കുമാർ പൂതമന അവിശ്വാസപ്രമേയ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
സി പി ഐ എം-3,
കേരള കോണ്‍ഗ്രസ് (എം)- 4,
കേരള കോണ്‍ഗ്രസ്-3,
ബി ജെ പി-5
എന്നിങ്ങനെയായിരുന്നു കക്ഷിനില.
ബിജെപി പിന്തുണയോടെ ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കൽ പ്രസിഡന്റായപ്പോൾ ബിജെപിയിലെ രശ്‌മി രാജേഷ് വൈസ് പ്രസിഡന്റായിരുന്നു.
കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ അവിശ്വാസം പാസായി; ഭരണം പിടിച്ച് എൽഡിഎഫ്
