കൊച്ചി : യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. കൊച്ചി മഞ്ഞുമ്മലിൽ വാടകവീട്ടിൽ താമസിക്കുന്ന ഹാരിസാണ് (40) ജീവനൊടുക്കാൻ ശ്രമിച്ചത്.
യുവാവ് അർബുദരോഗ ബാധിതൻ കൂടിയാണ്.ഹാരിസ് സ്വയം കഴുത്തറക്കുന്നതുകണ്ട ഭാര്യ ഓടിയെത്തി അദ്ദേഹത്തെ തടയാൻ ശ്രമിച്ചു. ഇതോടെ ഇരുവരും തമ്മിൽ പിടിവലിയായി.
ഇതിനിടെ ഹാരിസിന്റെ ഭാര്യയുടെ കൈയ്ക്കും പരിക്കേറ്റു. ഗുരുതരാവസ്ഥയിലായ യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പൊലീസ് കേസെടുത്തു.