കണ്ണൂർ : തലശ്ശേരിയില്‍ സി.പി.എം പ്രവർത്തകൻ യു.കെ സലീമിനെ കൊലപ്പെടുത്തിയ ശേഷം സി.പി.എമ്മുകാർ തന്നെ സ്മാരകവും നിർമ്മിച്ചു എന്ന് വ്യാപക പരിഹാസം.
സലീമിനെ കൊന്നത് സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ച് പിതാവ് കെ.പി യൂസഫ് രംഗത്ത് വന്നതിന് പിന്നാലെ പാർട്ടി നിർമ്മിച്ച സലിം സ്മാരക മന്ദിരത്തിന്റെ കാര്യവും ചർച്ചയാകുന്നത്.
2022 ജൂലൈ 23ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് സലീമിനെ പാർട്ടി കൊന്നതെന്ന് പിതാവ് ആരോപിക്കുന്നു.
സലീം കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്ബ് ഫസല്‍ വധത്തെക്കുറിച്ച് കൂടുതലായി അറിവുള്ള റയീസിനെ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടു മരണങ്ങളിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്താണ് സലീം കൊല്ലപ്പെട്ടത്.
