സിനിമ തുടങ്ങുന്നതിന് മുൻപ് തീയേറ്ററിൽ ആടിന്റെ തലയറുത്ത് ‘മൃഗബലി’… അഞ്ചുപേർ അറസ്റ്റിൽ…

തിരുപ്പതി : സിനിമ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയേറ്ററില്‍ ആടിന്റെ തലയറുത്ത് മൃഗബലി. സംഭവത്തിൽ തിരുപ്പതിയിൽ നിന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് എസ്പിക്ക് അയച്ച പരാതിയിലാണ് കേസ് എടുത്തത്.
നടന്‍ എന്‍ ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമായ ‘ദാക്കു മഹാരാജ്’ ന്റെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് സംഭവം.

ആടിനെ തലയറുത്ത് രക്തം സിനിമയില്‍ പ്രധാന വേഷം ചെയ്ത ബാലകൃഷ്ണയുടെ പോസ്റ്ററില്‍ പുരട്ടുകയായിരുന്നു. സംഭവത്തില്‍ ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്ളാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ കത്തി എടുക്കുന്നതടക്കമുള്ള വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!