എറണാകുളം : ശ്രേഷ്ഠ കാതോലിക്ക ബാവായുടെ കബറടക്ക ശുശ്രൂഷയിൽ പാത്രിയർക്കീസ് ബാവാ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികൾ പങ്കെടുക്കും.

അമേരിക്കൻ ആർച്ച് ബിഷപ്പ് മോർ ദിവന്നാസിയോസ് ജോൺ കവാക് തിരുമേനിയേയും, യുകെ ആർച്ച് ബിഷപ്പ് മോർ അത്താനാസിയോസ് തോമ ഡക്കാമ തിരുമേനിയുമാണ് ഇതിനായി ബാവ നിയോഗിച്ചിരിക്കുന്നത് .