തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി

തിരുവല്ല :  കടപ്രയില്‍ തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി.

നിരണം പള്ളിക്ക് സമീപം ചക്കളയില്‍ പേരക്കോടത്ത് വീട്ടില്‍ ഈപ്പന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ തെങ്ങ് വെട്ടാൻ കയറിയ നിരണം സ്വദേശി അനില്‍ കുമാറിനെയാണ് രക്ഷപെടുത്തിയത്.

ഇന്ന് രാവിലെ പത്തരയോടെ ആയായിരുന്നു സംഭവം. തെങ്ങിൻറെ മുകള്‍ഭാഗം മുറിച്ച്‌ മാറ്റുന്നതിനിടെ തെങ്ങില്‍ കെട്ടിയിരുന്ന വടം കാലില്‍ വന്നു അടിച്ചതിനെ തുടർന്ന് താഴേക്ക് ഇറങ്ങാൻ കഴിയാതെ അനില്‍കുമാർ തെങ്ങിൻറെ മുകളില്‍ കുടുങ്ങുകയായിരുന്നു.

തുടർന്ന് തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങള്‍ നടത്തിയ രക്ഷാ പ്രവർത്തനത്തിന് ഒടുവില്‍ 12 മണിയോടെ അനില്‍ കുമാറിനെ വലയിലാക്കി സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.
ഇയാളെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!