ബെംഗളൂരു : മുഡ ഭൂമി ഇടപാട് അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം ഇന്ന് തുടങ്ങും.
ലോകായുക്ത പൊലീസിന്റെ നാല് സ്‌പെഷ്യല്‍ ടീമുകളാണ് അന്വേഷണം നടത്തുക.
മൈസൂരു ലോകായുക്ത ഡി വൈ എസ് പി എസ് കെ മല്‍തീഷ്, ചാമരാജ് നഗര്‍ ഡി വൈ എസ് പി മാത്യു തോമസ്, മൈസൂരു പൊലീസ് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍, മടിക്കേരി ഇന്‍സ്‌പെക്ടര്‍ ലോകേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാല് സ്പെഷ്യല്‍ ടീമുകള്‍ ആണ് അന്വേഷണം നടത്തുക.