1117 കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി 2 വർഷത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി ഗതാഗതവകുപ്പ്. ഈ മാസം 30ന് 15 വര്‍ഷം പൂര്‍ത്തിയാവുന്ന 1117 ബസുകളുടെ കാലാവധിയാണ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയത്. ഇത്രയധികം ബസുകള്‍ പൊതുനിരത്തില്‍ നിന്ന് ഒരുമിച്ച് പിന്‍വലിക്കുന്നത് യാത്രാക്ലേശമുണ്ടാക്കുമെന്ന കാരണത്താലാണ് തീരുമാനം.

കെഎസ്ആര്‍ടിസിയുടെ മറ്റ് 153 വാഹനങ്ങളുടെ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്. 15 വര്‍ഷത്തിലധികം ഓടിയ കെഎസ്ആര്‍ടിസി വാഹനങ്ങളുടെ കാലാവധി നേരത്തെ സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും നീട്ടിനല്‍കിയത്.

രണ്ട് വര്‍ഷത്തേക്കു കൂടി കാലാവധി നീട്ടണമെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അല്ലാത്തപക്ഷം സെപ്റ്റംബര്‍ 30ന് ശേഷം കോര്‍പറേഷന്റെ 1270 വാഹനങ്ങള്‍ (1117 ബസുകള്‍, 153 മറ്റു വാഹനങ്ങള്‍) നിരത്തിലിറക്കാന്‍ കഴിയാതെ വന്‍ പ്രതിസന്ധിക്കിടയാക്കുമെന്നും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!