എയർ മാർഷല്‍ അമർപ്രീത് സിങ്ങ് പുതിയ വ്യോമസേന മേധാവി

ന്യൂഡൽഹി : എയർ മാർഷല്‍ അമർപ്രീത് സിങ്ങിനെ പുതിയ വ്യോമസേന മേധാവിയായി കേന്ദ്രം നിയമിച്ചു.

ഈ മാസം 30ന് കാലാവധി പൂർത്തിയാക്കുന്ന മാർഷല്‍ വിവേക് റാം ചൗധരിയുടെ പിൻഗാമിയായി ചുമതലയേല്‍ക്കും.

1984ല്‍ സേയില്‍ ചേർന്ന അമർപ്രീത് നിലവില്‍ വ്യോമസേനാ ഉപമേധാവിയാണ്. സെൻട്ര്ല്‍ എയർഫോഴ്സ് കമാൻഡിലും ഈസ്റ്റേണ്‍ എയർ കമാൻഡിലും പ്രവർത്തിച്ചിട്ടുണ്ട്.

നാഷനല്‍ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജ്, നാഷണല്‍ ഡിഫൻസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ശേഷമാണ് അമർപ്രീത് സിങ് വ്യോമസേനയിലെത്തിയത്. മിഗ്-27 സ്ക്വാഡ്രനില്‍ ഫ്ളൈറ്റ് കമാൻഡറും കമാൻഡിങ് ഓഫിസറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!