ശ്രീനഗർ: ഇരിടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. ഉധംപൂരിലെ ബസന്ത്‌നഗറിലാണ് സംഭവം. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് പോലീസ് നൽകുന്ന വിവരം.
വൈകീട്ടോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സുരക്ഷാ സേന സ്ഥലത്ത് എത്തിയത്. ഉടൻ തന്നെ പരിശോധനയും ആരംഭിച്ചു. എന്നാൽ ഇതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരിൽ പ്രശ്‌നങ്ങൾ അയവുണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.
