കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍
രാജാക്കാടിന് അഭിമാനമായി നിവേദ്യ

രാജാക്കാട്: ന്യൂസിലാന്‍ഡില്‍ നടന്ന ജൂനിയര്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് അഭിമാനമായി രാജാക്കാട് എന്‍ആര്‍ സിറ്റി സ്വദേശിനി നിവേദ്യ എല്‍. നായര്‍. ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇപിഇഇ വിഭാഗത്തില്‍ വെള്ളിയും വെങ്കലവും നേടിയാണ് ഭാരതത്തിന്റെയും ജന്മനാടിന്റെയും യശസ് ഉയര്‍ത്തിയത്.

എന്‍ആര്‍ സിറ്റി വടക്കേല്‍ വീട്ടില്‍ ലതീഷ് – ദീപ ദമ്പതികളുടെ പുത്രിയാണ് നിവേദ്യ. പത്താം ക്ലാസ് വരെ എന്‍ആര്‍ സിറ്റി എസ്എന്‍വി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് നിവേദ്യ പഠിച്ചത്. ഇപ്പോള്‍ തലശേരി ഗവ: വിച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

തലശേരി സായി സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് പരിശീലനം നടത്തുന്നത്. അരുണ്‍ എസ്. നായരാണ് മുന്‍ പരിശീലകന്‍. സാഗര്‍ എസ്ലാഗു, അരുണ്‍ രാജ്കുമാര്‍ എന്നിവരാണ് ഇപ്പോഴത്തെ പരിശീലകര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!