വാക്ക് തർക്കം തുടരുന്നു : വിവരദോഷി’ പരാമർശത്തിൽ പ്രതികരിച്ച് ഗീവർഗീസ് മാർ കൂറിലോസ്

പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയന്റെ ‘വിവരദോഷി’ പരാമർശത്തിൽ പ്രതികരിച്ച് യാക്കോബായ സഭ മുൻ നിരണം ഭദ്രസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ്.

തനിക്ക് പറയാനുള്ള കാര്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞത്. മുഖ്യമന്ത്രി പറയാനുള്ളതും അദ്ദേഹം പറയട്ടെ. ആർക്കും ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും ഗീവർഗീസ് മോർ കൂറിലോസ് പറഞ്ഞു.

തർക്കുത്തരത്തിന് വേണ്ടിയല്ല താൻ വിമർശനം ഉന്നയിച്ചതെന്നും ആശയങ്ങളിൽ ഏറ്റുമുട്ടാം എന്നതല്ലാതെ തനിക്കെതിരെ വ്യക്തിപരമായി നടത്തിയ പരാമർശങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാർഷ്ട്യം തുടർന്നാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു ഗീവർഗീസ് മാർ കൂറിലോസിന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!