കോട്ടയം : ഹിന്ദുഐക്യവേദിയും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമിതിയും സംയുക്തമായി വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും വിഷയത്തില്‍ സെമിനാര്‍ നടത്തും.
24ന് രാവിലെ 10ന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. ടി.കെ. മാധവന്റെ ചെറുമകന്‍ എന്‍. ഗംഗാധരന്‍ ദീപപ്രോജ്വലനം നടത്തും. സംഘാടക സമിതി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനാകും. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും.

വൈക്കം സത്യാഗ്രഹവും ആധുനിക കേരളവും എന്ന വിഷയത്തില്‍ പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പ്രഭാഷണം നടത്തും. ഓര്‍ഗനൈസര്‍ ചീഫ് എഡിറ്റര്‍ പ്രഫുല്‍ കേത്കര്‍ ദേശീയ നവോത്ഥാനവും വൈക്കം സത്യഗ്രഹവും എന്ന വിഷയത്തിലും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ വൈക്കം സത്യഗ്രഹവും സാമൂഹ്യ സമരസതയും എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.
