കായംകുളം: ചവറ കൊറ്റൻകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു .ഗുജറാത്തില്‍ ഒളിവില്‍ കഴിഞ്ഞു വരികെയാണ് അറസ്റ്റ് .
കൊല്ലം ശങ്കരമംഗലം കൊല്ലശ്ശേരില്‍ വീട്ടില്‍ കുമാറിനെ (36) ആണ് ഗുജറാത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നും രണ്ടും പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
14ന് രാത്രി എട്ട് മണിയോടെയാണ് സ്റ്റുഡിയോയില്‍ അതിക്രമിച്ചു കയറി ഉടമയായ സലിമിനെ സംഘം മാരകമായി ദേഹോപദ്രവം ഏല്‍പ്പിച്ചത്. കായംകുളം സിഐ സുധീര്‍, എസ്‌ഐ വിനോദ്, ഉദ്യോഗസ്ഥരായ വിശാല്‍, ദീപക് വാസുദേവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
